Hot Posts

6/recent/ticker-posts

പ്രവാസി മലയാളികളെ മാത്രമായി തിരികെ കൊണ്ടുവരാനാകില്ല: കേന്ദ്രസർക്കാർ കേരള‌ ഹൈക്കോടതിയിൽ


കൊച്ചി∙ പ്രവാസി മലയാളികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതിൽ ഒരു സംസ്ഥാനത്തെ മാത്രമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടനെ തിരികെ എത്തിക്കാൻ നിലവിൽ പദ്ധതിയില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ കാര്യത്തിൽ വിവേചനം കാണിക്കാനാകില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

കോവിഡ് നിരീക്ഷണം നടത്തി കാലയളവ് പൂർത്തിയാക്കാതെ ആരെയെങ്കിലും കൊണ്ടുവരുന്നത് പ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേക സാഹചര്യമായതിനാൽ എല്ലാ രാജ്യങ്ങളും വീസാ കാലാവധി നീട്ടിയിട്ടുണ്ട് അതുകൊണ്ടു തന്നെ വിദേശത്തുള്ള പ്രവാസികളുടെ വീസാ കാലാവധി തീരുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
പ്രവാസി മലയാളികളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേന്ദ്രത്തോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാർ വിശദീകരണം നൽകിയത്.

അതേസമയം പ്രവാസികളെ സ്വീകരിക്കാൻ കേരളം തയ്യാറാണെങ്കിൽ അക്കാര്യം ആലോചിച്ചു കൂടെ എന്നായിരുന്നു കേന്ദ്രത്തോട് കോടതിയുടെ ചോദ്യം.  ഗൾഫിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ തീരുമാനമെടുക്കണമെന്നും വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21 ലേക്ക് മാറ്റിവച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിലനിൽക്കുന്നതിനാൽ കേന്ദ്രസർക്കാർ നടപടികളെ ചോദ്യം ചെയ്യനാവില്ലെന്നും നിലവിൽ കഴിയുന്ന സ്ഥലത്തു തന്നെ ഓരോരുത്തരും തുടരണമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും