Hot Posts

6/recent/ticker-posts

ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ ഗുളിക കേരളത്തിൽ നിർമ്മിക്കാൻ പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് .


ആലപ്പുഴ : കൊവിഡ് -19 പ്രതിരോധത്തിന് ഫലപ്രദമെന്ന് തെളിഞ്ഞ ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ ഗുളികയുടെ നിർമ്മാണം വീണ്ടും ആരംഭിക്കാൻ പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) നടപടി തുടങ്ങി. മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന ഈ ഗുളിക കൊവിഡ് പ്രതിരോധ മരുന്നായി ലോകമാകമാനം ഉപയോഗിക്കുകയും അമേരിക്കയിലേക്കുൾപ്പെടെ ഇന്ത്യ കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ കെ.എസ്.ഡി.പി ഈ ഗുളികകൾ ഉത്പാദിപ്പിച്ചിരുന്നെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവു കാരണം 2003 ൽ നിറുത്തി വയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് മലേറിയ വലുതായി റിപ്പോർട്ട് ചെയ്യാത്തതും ഇതിന് കാരണമായി.
രാജ്യത്ത് നാല് സ്വകാര്യ കമ്പനികളാണ് ഈ ഗുളിക ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഗുളികകൾ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണ് വിതരണം ചെയ്യുക. അസംസ്കൃത വസ്തുവിന്റെ വിലയും ഉത്പാദന ചെലവും നോക്കി ഗുളികയ്ക്ക് വില നിശ്ചയിക്കും.കൊവിഡിനെ നേരിടാൻ സാനിട്ടൈസർ കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്നുണ്ട്. മാസ്‌കും ഉടൻ വിപണിയിൽ ഇറക്കും.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്