Hot Posts

6/recent/ticker-posts

കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയുടെ റാപിഡ് റെസ്പോൺസ് സംഘം കുവൈത്തിൽ ഇറങ്ങി.


കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാന്‍ ഇന്ത്യയുടെ റാപിഡ് റെസ്പോൺസ് സംഘം കുവൈത്തിലെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് പ്രധാനമന്ത്രി സബാ അൽ ഖാലിദ് അൽ സബായും തമ്മിൽ ടെലിഫോണിലൂടെ നടന്ന ചർച്ചകളെ തുടർന്നാണ് ഇത്. ഇരു രാജ്യങ്ങളും തമ്മിൽ വളരെയടുത്ത സൗഹൃദ ബന്ധമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.അതേസമയം, യുഎഇ അടക്കമുള്ള ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും മലേഷ്യ, യൂറോപ്പ് തുടങ്ങിയ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളെ എന്നാണ് രക്ഷിക്കുകയെന്നുള്ള ചോദ്യത്തിന് ഈ മാസം 14 വരെ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്നും അതുവരെ കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണമെന്നും മന്ത്രി ട്വിറ്ററിലൂടെ തന്നെ മറുപടി പറഞ്ഞു.

Reactions

MORE STORIES

മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്