Hot Posts

6/recent/ticker-posts

കോളജിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി


കൊടുങ്ങല്ലൂർ: കോളജിന് സമീപം യുവാക്കൾ തമ്പടിച്ചിരുന്ന ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച തോട്ടം കണ്ടെത്തി. 20 സെന്റി മീറ്ററോളം വളർന്ന 56 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തു.
എറിയാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ തട്ടുപള്ളി-ഐ.എച്ച് ആർ.ഡി കോളേജ് റോഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ഇവ വളർത്തിയിരുന്നത്. ലഹരിക്ക് അടിമകളായവരെന്ന് കരുതുന്ന നിരവധി യുവാക്കൾ ഇവിടെ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവർക്കെതിരെ ശബ്ദമുയർത്തിയ പൊതുപ്രവർത്തകനെ രണ്ട് മാസം മുമ്പ് ചിലർ കൈയേറ്റം ചെയ്തിരുന്നു. രോഷാകുലരായ നാട്ടുകാർ അവിടെ താത്കാലികമായി ഉണ്ടാക്കിയിരുന്ന ഷെഡ് ചുട്ടെരിച്ചു. ഇതിനെത്തുടർന്ന് എക്‌സൈസ് സംഘം നിരീക്ഷണം തുടങ്ങിയിരുന്നു. തുടർന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കഞ്ചാവ് കൃഷി ചെയ്തവരെ കണ്ടെത്താൻ സി.സി.ടി.വി. കാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം പ്രവീണിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി.ആർ. സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് ഇ. പോൾ, പി.എം. ജദീർ എന്നിവരാണ് ചെടികൾ കണ്ടെത്തിയത്.



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു