ഗപ്പി എന്ന ഒരൊറ്റ ചിത്രം മതി മലയാളികള്‍ക്ക് നന്ദനെ വര്‍മ്മയെ അറിയാന്‍. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച നന്ദന ഇപ്പോഴിതാ മലയാളസിനിമയില്‍ സജീവമാകുകയാണ്.
നന്ദനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം ഏറ്റവുമൊടുവില്‍ അഭിനയിച്ചത് കുഞ്ചാക്കോ ബോബന്‍ നായകനായ അഞ്ചാം പാതിര എന്ന ചിത്രത്തിലായിരുന്നു. ബോക്‌സ് ഓഫീസ് ഹിറ്റ് നേടിയ ചിത്രത്തിലെ നന്ദനയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നന്ദന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ സാരിയില്‍ ഉള്ള ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. സണ്‍ഡേ ഹോളിഡെ, ആകാശമിട്ടായി ,അഞ്ചാം പാതിരാ, ഗപ്പി തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷം ചെയ്ത് താരം ആരാധക പ്രശംസ നേടിയിരുന്നു.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താരത്തിന് രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല താരം ടിക്ടോക്കിലും സജീവമാണ്. പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത് .കറുപ്പു നിറത്തിലുള്ള സാരിയില്‍ വളരെ സുന്ദരിയാണ് നന്ദന എന്നാണ് ആരാധകര്‍ അറിയിക്കുന്നത്

