കൈദി ഫെയിം കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായി എത്തുന്ന 'മാസ്റ്റര്‍' ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ഏപ്രില്‍ 10ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് മാസ്റ്റര്‍. എന്നാല്‍, കൊറോണയുടെ വ്യാപനത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ റീലിസ് നീട്ടിയത്. വിജയ് യുടെ ആക്ഷന്‍ ത്രില്ലെര്‍ ചിത്രമായിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നവംബര്‍ 14നാണ് ദീപാവലി. അതിന് മുന്‍പ് സ്ഥിതിഗതികള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി എത്തുന്നത് വിജയ് സേതുപതിയാണ്.മലയാളി താരം മാളവിക മോഹനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മാസ്റ്ററിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്യും.
.
