ബിഗ് ബോസ് സീസണ്‍ വണ്ണിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് ദയ അശ്വതി. ബിഗ് ബോസ് ആരംഭിച്ച് 40 ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ദയ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഷോ അവസാനിപ്പിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വീഡിയോകള്‍ പ്രേക്ഷകര്‍ക്കായി അപ്ലോഡ് ചെയ്യാറുണ്ട്. സോഷ്യല്‍ ആക്ടിവിസ്‌റ് എന്ന രീതിയിലായിരുന്നു ദയ ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരത്തിലെക്ക് തെരഞ്ഞെടുത്തത്.
സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ രേഖപ്പെടുത്തിയ ദയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഷോ അവസാനിച്ചശേഷം രജിത്കുമാറുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാ വിമര്‍ശനത്തിനും തുറന്ന മറുപടി നല്‍കുന്ന ദയ ഇത്തവണയും ഒരു വിമര്‍ശകന് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. പതിനാറാം വയസ്സില്‍ വിവാഹം ചെയ്ത ആളാണെന്നും പക്ഷേ ഇപ്പോള്‍ ഭര്‍ത്താവ് ഒപ്പം ഇല്ലെന്നും ഒരു ഇന്‍ഡിപെന്‍ഡന്റ ലേഡി ആണ് താനെന്നും താരം ഷോയിലൂടെ തുറന്നു പറഞ്ഞിരുന്നു.
കുട്ടികളെയും കളഞ്ഞ് ഭര്‍ത്താവിനെയും കളഞ്ഞ് ലോകത്തുളള സകല നാട്ടുകാരെയും വെറുപ്പിച്ച് ഈ ടിക് ടോക്കും ചെയ്തിട്ട് സേചിക്ക് എന്ത് മന സുഖമാണ് കിട്ടുന്നത് എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. എന്തായാലും ഇത് നന്നായിട്ടുണ്ട് എന്നും ഒരാള്‍ കമന്റ് ചെയ്തു. തന്റെ ഭര്‍ത്താവിന് ഇല്ലാത്ത സങ്കടം അനിയന് വേണ്ടെന്നും ദയ തുറന്നടിച്ചു.