കോഴിക്കോട്: സ്വര്‍ണ വില കുതിച്ചുയരുന്നു. പവന് 400 രൂപ വര്‍ദ്ധിച്ച് 34,400 രൂപയിലാണ് ഇന്ന് എത്തിയിരിക്കുന്നത്. നിലവില്‍ ഇത് സര്‍വകാല റെക്കാര്‍ഡാണ്. 4,300 രൂപയാണ് ഗ്രാമിന്.
ഇന്നലെ 34,000 രൂപയായിരുന്നു പവന് വില. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 33400 രൂപയായിരുന്നു വില. 15 ദിവസം കൊണ്ടാണ് 1000 രൂപയുടെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.