Hot Posts

6/recent/ticker-posts

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 30 ല​ക്ഷ​ത്തി​ലേ​ക്ക്


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 69,878 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 29,75,701 ആ​യി. 945 പേ​ർ മ​രി​ച്ചതോടെ ആ​കെ മ​ര​ണ​സം​ഖ്യ 55,928 ആ​യി.

കേ​സു​ക​ൾ അ​തി​വേ​ഗം വ​ർ​ധി​ച്ച​തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. മ​ഹാ​രാ​ഷ്ട്ര (6,57,450), ത​മി​ഴ്നാ​ട് (3,67,460), ആ​ന്ധ്രാ​പ്ര​ദേ​ശ് (3,34,940), ക​ർ​ണാ​ട​ക (2,64,546), ഉ​ത്ത​ർ‌​പ്ര​ദേ​ശ് (1,77,239) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ കൂ​ടു​ത​ലാ​യു​ള്ള​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നിലവിൽ പ്രതിദിനം പത്ത് ലക്ഷം കോവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് 21ന് 10.23 ലക്ഷം പരിശോധനകൾ നടത്തി. ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 3.45 കോടി ആയി. രാജ്യത്ത് ഇക്കഴിഞ്ഞ ആഴ്ചയിൽ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ദശലക്ഷത്തിൽ 2,152 ആണ് രോഗബാധ നിരക്ക്. മരണനിരക്ക് ദശലക്ഷത്തിൽ 40 ആണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് 1.87 മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്