Hot Posts

6/recent/ticker-posts

ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നിലഗുരുതരം




 കോട്ടയം ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. പുലര്‍ച്ചെ രണ്ടരയോടെ ഏറ്റുമാനൂര്‍ അടിച്ചിറ ഭാഗത്താണ് അപകടമുണ്ടായത്.



പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോവുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റ് ബസ്. കണ്ടക്ടറും ഡ്രൈവറും അടക്കം 46 പേര്‍ ബസില്‍ ഉണ്ടായിരുന്നു. ഗാന്ധിനഗറില്‍ യാത്രക്കാരനെ ഇറക്കിയ ശേഷം വരുമ്പോള്‍ അടിച്ചിറ വളവില്‍ നിയന്ത്രണംവിട്ട ബസ് രണ്ട് പോസ്റ്റുകളില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു.


അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം..
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം