Hot Posts

6/recent/ticker-posts

18 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും ഉപേക്ഷിക്കുന്നത്.


തമിഴിലെ സൂപ്പര്‍ താരമായ ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിയുകയാണ്. 18 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും ഉപേക്ഷിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ കസ്തൂരിരാജയുടെ ഇളയമകനാണ് ധനുഷ്.



പരസ്പരം മനസ്സിലാക്കാനുള്ള ആ യാത്രയില്‍ ഒരുമിച്ച്‌ മുന്നോട്ട് പോകാനും പരസ്പരം വിശ്വാസത്തിലെടുക്കാനും നമുക്ക് സാധിച്ചിരുന്നു. ഇന്ന് നമ്മള്‍ അത്തരമൊരു കാര്യത്തില്‍ രണ്ട് വഴികളുടെ അറ്റത്താണ്. അവിടെ വെച്ച്‌ നാം പിരിയുകയാണ് എന്ന് ഐശ്വര്യ പറഞ്ഞു. അതേസമയം ഐശ്വര്യയും ധനുഷും പ്രത്യേകം വാര്‍ത്താക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹമോചനത്തില്‍ തങ്ങളുടെ സ്വകാര്യയതയെ മാനിക്കണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടു. ഇരുവരും ഔദ്യോഗികമായി ഇക്കാര്യം ആരാധകരെ അറിയിച്ചിട്ടുണ്ട്.


 2004 നവംബര്‍ 18നാണ് രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും ധനുഷും വിവാഹിതരായത്. യാത്ര, ലിംഗ തുടങ്ങി രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ഐശ്വര്യയുടെ മൂന്ന് എന്ന ആദ്യ ചിത്രത്തിലും നായകന്‍ ധനുഷ് ആയിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ശ്രുതി ഹാസനുമായി ധനുഷ് പ്രണയത്തിലായെന്നും ഇത് ഐശ്വര്യ ചൊടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും