Hot Posts

6/recent/ticker-posts

കുട്ടികളെ പ്രണയത്തിൽ വീഴ്ത്തുന്നത് മയക്കുമരുന്ന് ക്യാരിയർ ആക്കാൻ!; എന്തുകൊണ്ടാണ് ലഹരിമാഫിയ പെൺകുട്ടികളെ ലക്ഷ്യം വയ്ക്കുന്നത്?



കേവലം കഞ്ചാവ് കച്ചവടം മാത്രമല്ല, ഇത്തരം മാഫിയാസംഘങ്ങൾ ലക്ഷ്യംവയ്ക്കുന്നത് എന്നാണ് ഉയരുന്ന വിലയിരുത്തൽ. കൊച്ചി കലൂരിൽ മത്സ്യത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചർച്ചയായത് ലഹരി മാഫിയായെ കുറിച്ചാണ്. അതിനിടെ കാറിലുണ്ടായിരുന്ന ജിത്തു സെബാസ്റ്റ്യൻ എന്നിവർക്കെതിരെ പോലീസ് പോക്സോ കേസും എടുത്തിട്ടുണ്ട്.



ആദ്യഘട്ടത്തിൽ മത്സര ഓട്ടമായിരുന്നു അപകടകാരണമെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങളും കാറും അടക്കം പരിശോധിച്ചപ്പോഴാണ് കാറിൽനിന്ന് കഞ്ചാവ് പിടികൂടിയത്. കാറിൽ രണ്ട് വിദ്യാർത്ഥിനികളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ വ്യാപകമായി സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.

നിർത്താതെ പോയ കാർ പിന്നീട് നാട്ടുകാരാണ് പിടികൂടിയത്. എന്നാൽ കാറിൽനിന്ന് പിടികൂടുന്ന സമയത്ത് പെൺകുട്ടികൾ കാറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വിദ്യാർത്ഥിനികളെ ഇറക്കിവിട്ടുവെന്ന് വ്യക്തമായത്. വിദ്യാർഥികളെ കണ്ടെത്തി നടത്തിയ പരിശോധനയിലും ചോദ്യംചെയ്യലിലുമാണ് ഇവർ സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. കാറിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെയാണ് ലഹരിക്കൊപ്പം പീഡനവും പുറത്തുവന്നത്. ഈ ഭീകര സാഹചര്യം കേരളത്തിലുടനീളം ഉണ്ടെന്നതാണ് വസ്തുത.


സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കുക ലഹരിക്ക് അടിമകളാക്കുകയും പിന്നീട് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും അതിനുശേഷം തങ്ങളുടെ സംഘത്തിന്റെ ലഹരി കടത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് കൊച്ചിയിലെ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്. സ്കൂൾ ടോപ് ആയ വിദ്യാർത്ഥിനി ഈ സംഘത്തിന്റെ വലയിൽ അകപ്പെട്ടു.

പിന്നീട് ലഹരി ഉപയോഗം ആരംഭിച്ചു ലൈംഗിക ചൂഷണത്തിന് ഇരയാക്കി ലഹരി കടത്ത് സംഘത്തിനൊപ്പം യാത്ര ചെയ്തു. ഇതൊന്നും രക്ഷകർത്താക്കളോ അധ്യാപകരോ അറിഞ്ഞില്ല. 

ലഹരിയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ 2014-16 ൽ ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് എന്ന പരിപാടി ഭരണകൂടം വിഭാവനം ചെയ്തിരുന്നു. എന്നിട്ടും ഇപ്പോഴും സ്കൂൾ വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ ഇരകൾ ആകാറുണ്ട്.

കുട്ടികളെ ലഹരിയിലേക്ക് എത്തിക്കുന്നത് കൗമാരത്തിന്റെ ചാപല്യം മാത്രം മുതലെടുത്താണ്. അതിനാൽ, സ്കൂളുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചാൽ തന്നെ ഈ സാമൂഹിക പ്രശ്നത്തിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ