Hot Posts

6/recent/ticker-posts

വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് മറിച്ച് വില്പന നടത്തി തട്ടിപ്പ്; പ്രതികൾ കാഞ്ഞിരപ്പള്ളിക്കാർ



ചങ്ങനാശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. കഴിഞ്ഞ 14-ന് പ്രതികളായ ശ്യാംകുമാർ, മുഹമ്മദ് അസറുദ്ദീൻ എന്നിവർ വാഹന ഉടമയെ സമീപിച്ച് ഒരുമാസത്തിനുളളിൽ തിരികെ തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വാഹനം വാടകയ്ക്കെടുത്തു. പിന്നീട് വ്യാജവാഹന ഉടമ്പടിക്കരാറും രേഖകളും തയ്യാറാക്കി കാഞ്ഞിരപ്പള്ളി ഭാഗത്തുള്ളയാൾക്ക് വില്പന നടത്തി. 



ഇത്തരത്തിൽ പ്രതികൾ പലസ്ഥലങ്ങളിൽനിന്ന്‌ വാഹനം വാടകയ്ക്കെടുത്തശേഷം വ്യാജ ഉടമ്പടികൾ തയ്യാറാക്കി യഥാർഥ വാഹന ഉടമ്പടിക്കരാറാണെന്ന് കക്ഷികളെ വിശ്വസിപ്പിച്ച് വിൽക്കും. 

പ്രതികൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനരീതിയിലുള്ള തട്ടിപ്പിനും അടിപിടി, വഞ്ചന, മോഷണം, നരഹത്യാശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. 


ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി എസ്.എച്ച്.ഒ. റിച്ചാർഡ് വർഗീസ്, എസ്.ഐ.മാരായ ജയകൃഷ്ണൻ, ടി.എൻ.ശ്രീകുമാർ, എസ്.സന്തോഷ്‌കുമാർ, എ.എസ്.ഐ. ഷിനോജ്, സിജു കെ.സൈമൺ, അജിത്ത്, ബിജു പി.നായർ, ജീമോൻ മാത്യു, സി.പി.ഒ. ശ്രീവിദ്യ, തോമസ് സ്റ്റാൻലി, ജിബിൻ ലോബോ, സന്തോഷ്, സാംസൺ, സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു