Hot Posts

6/recent/ticker-posts

നെടുമലക്കുന്ന് റോഡ്; നിവാസികളുടെ ആവശ്യം യാഥാർത്ഥ്യമാകുന്നു



മേവിട - നെടുമലക്കുന്ന് നിവാസികളുടെ ചിരകാലാഭിലാഷം സാക്ഷാൽക്കരിക്കുന്നു. പാതി വഴി എത്തി നിന്നിരുന്ന  മേവിട - നെടുമലക്കുന്ന് റോഡ് കുന്നപ്പള്ളിക്കുളം പന്തത്തല പൊതുമരാമത്ത് റോഡിലെത്തിച്ചു പൂർത്തികരിക്കണമെന്നത് കൊഴുവനാൽ പഞ്ചായത്തിലെ  നാലാം വാർഡിലെ നെടുമലക്കുന്ന് നിവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. 

തോമസ് പുറ്റനാനിയ്ക്കൽ, സണ്ണി നായിപ്പുരയിടവും സൗജന്യമായി സ്ഥലം വിട്ടു നൽകിയതോടെ റോഡ് പൂർത്തീകരണ നടപടികൾ യാഥാർത്ഥ്യമാകുകയായിരുന്നു.



ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ ആനീസ് കുര്യൻ, ഷാജി ഗണപതിപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് റോഡ് പൂർത്തീകരണം ലക്ഷ്യത്തിലെത്തിച്ചത്. 

തുടർന്ന് എം എൽ എ ഫണ്ടിൽ നിന്നും മാണി സി കാപ്പൻ എം എൽ എ റോഡ് നവീകരണത്തിനായി പത്തുലക്ഷം രൂപ അനുവദിച്ചതോടെ രണ്ടു പതിറ്റാണ്ടുകാലത്തെ ആവശ്യമാണ് പൂവണിയുകയാണ്.


റോഡിൻ്റെ നിർമ്മാണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. 

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, പഞ്ചായത്ത് മെമ്പർ ആനീസ് കുര്യൻ, ഷാജി ഗണപതിപ്ലാക്കൽ, ജോയിസ് കൊറ്റനാൽ, ജോസ് വലിയവീട്ടിൽ, ശ്രീകുമാർ തെക്കേടത്ത്, ബോസ് പുളിയ്ക്കൽ, തോമസ് പുറ്റനാനിയ്ക്കൽ, ജോബിഷ് ജോഷി ആണ്ടൂക്കുന്നേൽ, സജി പുറക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും