Hot Posts

6/recent/ticker-posts

തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും: ജോസ് കെ മാണി എംപി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


ഭരണങ്ങാനം: മഴക്കാലത്ത് തകർന്ന് ഗതാഗത യോഗ്യമല്ലാതായിത്തീർന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജോസ് കെ മാണി എം.പി. 

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിർമ്മിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 



കനത്തമഴയിൽ പഞ്ചായത്തിലെ വിവിധ റോഡുകൾ ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. സംസ്ഥാന ഗവൺമെൻറ് സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് ലൈറ്റുകൾ സ്ഥാപിച്ചത്. ദീപസ്തംഭം 2021- 22 പദ്ധതിപ്രകാരം രണ്ട് ഘട്ടങ്ങളിലായി 33 ലൈറ്റുകളാണ് ദരണങ്ങാനം ഡിവിഷനിൽ സ്ഥാപിച്ചത്.


ഇടപ്പാടി പള്ളി ജംഗ്ഷൻ, ഭരണങ്ങാനം സെൻട്രൽ ജംഗ്ഷൻ, ചൂണ്ടച്ചേരി, കോടിയാനിച്ചിറ അമ്പലം ജംഗ്ഷൻ, പാമ്പുരാംപാറ, പ്ലാക്കത്തൊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ലിസി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ചെറുവള്ളി, ജോസ് ചെമ്പകശ്ശേരി, പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, അനുമോൾ മാത്യു, ബീന ടോമി, ജെസി ജോസ്, എൽസമ്മ ജോർജുകുട്ടി, രാഹുൽ ജി കൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സിബി പ്ലാത്തോട്ടം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോമി മാത്യു, റ്റി.കെ. ഫ്രാൻസീസ്, ഇ.വി പ്രഭാകരൻ, ഔസേപ്പച്ചൻ കുന്നുംപുറം, എ.ടി ജോസഫ്, ജോസഫ് ചെമ്മല, ജോണി വടക്കേമുളഞ്ഞനാൽ, തോമസുകുട്ടി വരിക്കയിൽ, സക്കറിയാസ് ഐപ്പൻ പറമ്പിൽകുന്നേൽ, സുരേഷ് വരിക്കപ്പൊതിയിൽ, ജോണിക്കുട്ടി വടക്കേമുറി, സി സി ഐപ്പൻ പറമ്പിൽകുന്നേൽ, ടോമി തുരുത്തിക്കര, മാത്തുകുട്ടി വാളിപ്ലാക്കൽ, സോണി പടിഞ്ഞാത്ത്, ടോമി തെങ്ങുംപള്ളിൽ, ഷാജി കിഴക്കേക്കര, ബെന്നി വറവുങ്കൽ, ദേവസ്യ മത്തായി, തങ്കച്ചൻ ഞാലിൽ, സിനു തുമ്മ നിക്കുന്നേൽ, ബേബി കൂട്ടുങ്കൽ, ആകാശ തെങ്ങുംപള്ളിൽ, ലൂക്കാച്ചൻ പണംപാറ, തോമസ് കടമ്പു കാട്ടിൽ, ബിജു നടുവക്കുന്നത്ത്, അഗസ്റ്റിൻ കരിoകുറ്റികുളം തുടങ്ങിയവർ പ്രസംഗിച്ചു. 

ഭരണങ്ങാനം ഡിവിഷനിലെ കരൂർ, കടനാട്, മീനച്ചിൽ എന്നീ പഞ്ചായത്തുകളിലെ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ ഏതാനും ദിവസങ്ങൾക്കകം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി