Hot Posts

6/recent/ticker-posts

നിരവധി കേസുകളിലെ പ്രതി കോട്ടയത്ത് പിടിയിൽ


കോട്ടയം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനെല്ലൂർ പാറക്കൽ വീട്ടിൽ സലീം(42) ആണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്.



കഴിഞ്ഞ ദിവസം തിരുവാതുക്കൽ മാണിക്കുന്നത്തുള്ള സബിയയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. സബിയയുടെ വീടുപണി നടക്കുന്നിടത്ത് എത്തിയ ഇയാൾ, വീടുപണിക്ക് വന്നയാൾ ഊരി ഇട്ടിരുന്ന ഷർട്ടി‍െൻറ പോക്കറ്റിൽനിന്ന് പണം മോഷ്ടിച്ചു കടന്നുകളഞ്ഞു.




സബിയയുടെ പരാതിയിൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്ക് ഗാന്ധിനഗർ, കുമരകം എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസ് നിലവിലുണ്ട്.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്