Hot Posts

6/recent/ticker-posts

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്ക്കാരം കോട്ടയം ജില്ല പൊലീസ്​ മേധാവിക്ക്


കോട്ടയം: പാമ്പാടിയിലെ വൻമോഷണക്കേസിൽ 48 മണിക്കൂറിനകം പ്രതിയെ പിടികൂടിയതിന്​ പിന്നാലെ ജില്ല പൊലീസ്​ മേധാവി കെ. കാർത്തിക്കിനെത്തേടി കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മെഡൽ. ആലുവ റൂറൽ എസ്​.പി ആയിരിക്കെ നടത്തിയ കുറ്റാന്വേഷണങ്ങളിലെ മികവാണ്​ മെഡലിനർഹനാക്കിയത്​. 



കോതമംഗലത്തെ മാനസ ​കൊലപാതകം,​ പാലാരിവട്ടം പാലം​, ട്വന്‍റി 20 പ്രവർത്തകൻ ദീപുവിന്‍റെ കൊലപാതകം, മൊഫിയ പർവീന്‍റെ ആത്മഹത്യ, കലാഭവൻ മണിയുടെ മരണം തുടങ്ങിയ നിരവധി കേസുകളുടെ അന്വേഷണത്തിന് ചുക്കാൻ പിടിച്ചത് കാർത്തിക്കായിരുന്നു. മാനസ കേസിൽ കേരളത്തിന്​ പുറത്തുള്ള പ്രതികളെയടക്കം പിടികൂടി സമയബന്ധിതമായി കുറ്റപ​​ത്രം സമർപ്പിക്കാൻ കഴിഞ്ഞത്​ അന്വേഷണസംഘത്തിന്‍റെ നേട്ടമാണ്​. 




വിജിലൻസ്​ എറണാകുളം എസ്​.പി ആയിരിക്കെയാണ്​ പാലാരിവട്ടം പാലം കേസ്​ അന്വേഷിച്ചത്​. തമിഴ്​നാട്​ തിരുവണ്ണാമലൈ സ്വദേശിയായ ഇദ്ദേഹം 2011 ബാച്ച്​ ഐ.പി.എസ്​ ഉദ്യോഗസ്ഥനാണ്​. പാലക്കാട്​ എ.എസ്​.പി ആയാണ്​ സർവിസിൽ പ്രവേശിച്ചത്​. തൃശൂർ റൂറലിലും വയനാട്ടിലും എസ്​.പി ആയിരുന്നു. സ്ഥിരം കുറ്റവാളികളെ ജയിലിലടക്കാൻ അദ്ദേഹം ആവിഷ്​കരിച്ച ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ആലുവ റൂറൽ ജില്ലയിൽ 57 പേരെ ജയിലിലടച്ചു. 37 പേരെ നാടുകടത്തി. 


കോവിഡ് കാലത്ത് നടപ്പാക്കിയ കിച്ചൻ ഗാർഡ് ചലഞ്ച്, തൗസന്‍റ്​ ഐസ്, രക്തദാനം, സേഫ് പബ്ലിക് സേഫ് പൊലീസ്, ശുഭയാത്ര, നിങ്ങൾക്കരികെ, കാടിന്‍റെ മക്കൾക്ക് കൈത്താങ്ങ്, കരുതലിന്‍റെ ഭക്ഷണപ്പൊതി തുടങ്ങി നിരവധി ജനകീയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കി. 

കാർത്തിക് രൂപകൽപന ചെയ്ത 'ഹാപ്പി അറ്റ് ഹോം' എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ദേശീയതലത്തിൽ ശ്രദ്ധ നേടി. മികച്ച അന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്‌ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ്​.പി പദവിയിൽനിന്ന്​ കഴിഞ്ഞ ജൂലൈ 14നാണ്​ കോട്ടയം എസ്​.പിയായി ചുമതലയേറ്റത്​. ചുരുങ്ങിയ കാലയളവില്‍ തന്നെ ജില്ലയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ചുവരുന്നത്. 

ഇത് ടീം വർക്കിന്‍റെ നേട്ടം: കെ. കാർത്തിക്

മികച്ച ടീമിനെ ലഭിച്ചതും ഒത്തൊരുമിച്ചുള്ള അന്വേഷണവുമാണ്​ കുറ്റാന്വേഷണ മികവിനുള്ള മെഡലിനർഹനാക്കിയതെന്ന്​ ജില്ല പൊലീസ്​ മേധാവി കെ. കാർത്തിക്​. കൂടെയുണ്ടായിരുന്നവരുടെ കാര്യക്ഷമതയും ഉയർന്ന ഉ​ദ്യോഗസ്ഥരുടെ പിന്തുണയും സഹായകമായി. കോതമംഗലം ഡെന്‍റൽ കോളജ്​ വിദ്യാർഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സുഹൃത്ത്​ രാഖിൽ സ്വയം നിറയൊഴിച്ച് മരിച്ച കേസിൽ ശാസ്ത്രീയ അന്വേഷണം നടത്തി പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. കൃത്യം നടത്താൻ സഹായിച്ച മുഴുവൻപേരെയും നിയമനടപടിയിലേക്ക് എത്തിച്ച് പഴുതടച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനായെന്നും എസ്​.പി പറഞ്ഞു. 

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി