Hot Posts

6/recent/ticker-posts

ഭാവന മാത്രമല്ല! പാലായിൽ 17 ന് പഗ്ലിയുടെ സംഗീത സന്ധ്യയും!


പാലാ: പാലായിൽ പുതുതായി ആരംഭിക്കുന്ന പുളിമൂട്ടിൽ സിൽക്ക്സ്  ഉദ്‌ഘാടനത്തോടനുബന്ധിച്ച് 17 ന് ബുധനാഴ്ച വൈകിട്ട് പഗ്ലിയുടെ സംഗീത സന്ധ്യയും അരങ്ങേറും. ഷോറൂം ഉൽഘാടനം ചെയ്യുന്നത് ചലച്ചിത്ര താരം ഭാവന ആണ്. 

ഏറെക്കാലത്തിന് ശേഷമാണ് താരം പാലായിലെത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകർ ആവേശത്തിൽ ആണ്. ഇതോടൊപ്പം കേരളത്തിലെ മികച്ച ഫ്യൂഷൻ ബാൻഡ് ആയ പഗ്ലിയുടെ മാന്ത്രിക സംഗീതം കൂടി വരുന്നതോടെ ആവേശം ഇരട്ടിയാകും.



സംഗീത നിശക്ക് അരങ്ങു കൊഴുപ്പിക്കാൻ ലേസർ ലൈറ്റ് ഷോയും ഉണ്ടാവും. പാലാ തൊടുപുഴ റോഡിൽ കെ എസ് ആർ ടി സിക്ക് എതിർവശത്തെ പുളിമൂട്ടിൽ സിൽക്‌സ് അങ്കണത്തിൽ വൈകിട്ട് ആറ് മുതൽ എട്ട് വരെയാണ് സംഗീത സായാഹ്നം അരങ്ങേറുക.




പാലായിൽ വസ്ത്ര വിപണന രംഗത്തെ മാറ്റത്തിന്റെ കാൽ വയ്പുകളുമായാണ് പുളിമൂട്ടിൽ സിൽക്ക്സ്  എത്തുന്നത്. വസ്ത്ര വിപണനത്തിന്റെ മാറുന്ന ട്രെൻഡുകൾ   മലയാള കരയ്ക്കു സമ്മാനിച്ച പുളിമൂട്ടിൽ സിൽക്ക്സ് 25000 സ്‌ക്വയർ ഫീറ്റിലധികം വരുന്ന വിശാലമായ പാലാ ഷോറൂം അവസാന മിനുക്കു പണികൾ നടന്നു വരുന്നതായി പുളിമൂട്ടിൽ സിൽക്ക്സ് മാനേജർ അറിയിച്ചു. 


വിലക്കുറവിന്റെ തുണി പീടിക മലയാള കരയ്ക്കു സമ്മാനിച്ച പുളിമൂട്ടിൽ ഗ്രൂപ്പിന്റെ പുതിയ സംരംഭത്തെ പാലായിൽ വരവേൽക്കാൻ ഒരുങ്ങുകയാണ് പുത്തൻ തലമുറ. തങ്ങളുടെ ഇഷ്ട നായിക ഭാവന ഉദ്‌ഘാടനത്തിനായി എത്തുമ്പോൾ ഗംഭീര സ്വീകരണമാണ് ഫാൻസ്‌ അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്