Hot Posts

6/recent/ticker-posts

വാട്ട്സ് ആപ്പ് ​​ഗ്രൂപ്പുകളിൽ നിന്ന് ആരുമറിയാതെ പുറത്തുകടക്കാം!



ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ ഫീച്ചറുകള്‍ വാട്ട്സ് ആപ്പ് പ്രഖ്യാപിച്ചു. ഗ്രൂപ്പുകളില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ ഇനി പുറത്തുകടക്കാം. 



പുറത്തുകടന്നു എന്ന തരത്തിലുള്ള നോട്ടിഫിക്കേഷന്‍ ഇനി ഗ്രൂപ്പുകളില്‍ തെളിയില്ല. 
ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക്, അതിനാല്‍ പുറത്തുപോയ വിവരം അറിയാനും പറ്റില്ല. എന്നാല്‍ എക്സിറ്റ് ആകുന്ന വിവരം ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറിയും. 




ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കുക, മറ്റ് അംഗങ്ങള്‍ അറിയാതെ ഗ്രൂപ്പുകളില്‍ നിന്ന് നിശബ്ദമായി പുറത്തുകടക്കുക, ചില മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ ഫീച്ചറുകളാണ് വരുന്നത്. 


ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കുക, മറ്റ് അംഗങ്ങള്‍ അറിയാതെ ഗ്രൂപ്പുകളില്‍ നിന്ന് നിശബ്ദമായി പുറത്തുകടക്കുക, ചില മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ ഫീച്ചറുകളാണ് വരുന്നത്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇന്‍ഡിക്കേറ്റര്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിനു തിരഞ്ഞെടുക്കാം. 

ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ സ്റ്റേറ്റസ് കാണേണ്ടവരെ ഓള്‍ യൂസേഴ്സ്, കോണ്ടാക്ട്‌സ് ഒൺലി, നോബഡി എന്നിങ്ങനെ തിരഞ്ഞെടുക്കാം. വ്യൂ വണ്‍സ് ആയി അയയ്ക്കുന്ന മെസേജുകള്‍, അയച്ചയാള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനി മുതല്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല. ഈ ഫീച്ചറുകളെല്ലാം ഈ മാസം നിലവില്‍ വരും.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്