Hot Posts

6/recent/ticker-posts

കോട്ടയത്ത് 50 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ ദൂരൂഹതയെന്ന് നി​ഗമനം


കോട്ടയം പാമ്പാടിയിൽ വൈദികന്റെ വീട് കുത്തിത്തുറന്നു മോഷണം നടത്തിയ സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്.
തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹം പള്ളി വികാരി കൂരോപ്പട പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണു മോഷണം നടന്നത്. 



അൻപതിലേറെ പവൻ സ്വർണം, 90,000 രൂപ എന്നിവ നഷ്ടപ്പെട്ടു. ഫാ. ജേക്കബും ഭാര്യ സാലി സി.കുരുവിളയും പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. 




വാതിലിലും വീടിനുള്ളിലും മുളകുപൊടി വിതറിയ നിലയിലായിരുന്നു. സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ടിരുന്നു. കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്തു അലമാര തുറന്നാണു സ്വർണവും പണവും എടുത്തത്. 


മോഷ്ടാവ് കടന്നുപോയ വഴികളിലെല്ലാം ആഭരണങ്ങൾ ചിതറിക്കിടന്നിരുന്നു. പാമ്പാടി പൊലീസാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ദൂരൂഹതയുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു