Hot Posts

6/recent/ticker-posts

തെരുവുനായ ശല്യം: യുവജന സംഘടനകൾ ഇടപെടണം: രാജേഷ് വാളിപ്ളാക്കൽ


ഭരണങ്ങാനം: കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അവയെ ഉന്മൂലനം ചെയ്യുന്നതിന് യുവജന സംഘടനകൾ ക്രിയാത്മകമായി ഇടപെടണമെന്ന് യൂത്ത് ഫ്രണ്ട് മുൻ ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. 


യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബസ്സിൽ കയറി സ്കൂളിൽ പോകുന്ന പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് തെരുവ് നായ്ക്കളുടെ ശല്യം ഏറ്റവും അധികം അനുഭവിക്കുന്നത്. 


കേരളത്തിലെ രാഷ്ട്രീയ യുവജന സംഘടനകൾ ഒന്നടങ്കം രാത്രി ഒരു മണിക്കൂർ ചെലവഴിച്ചാൽ സംസ്ഥാനത്തു നിന്നും തെരുവ് നായ്ക്കളുടെ ശല്യം പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നും, രാജ്യത്തിൻറെ വികസന കാര്യങ്ങൾക്ക് വിനിയോഗിക്കേണ്ട കോടിക്കണക്കിന് രൂപ  തെരുവുനായ പുനരധിവാസത്തിനായി ചെലവഴിക്കുന്നത് ന്യായീകരിക്കാൻ ആവില്ലെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.


മണ്ഡലം പ്രസിഡന്റ് സക്കറിയാസ് ഐപ്പൻപറമ്പിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ആനന്ദ് ചെറുവള്ളി, തോമസുകുട്ടി വരിക്കയില്‍, ജോജി നരികുന്നേല്‍, എബിന്‍ കവിയില്‍, ബ്രില്ല്യന്റ് കുന്നുംപുറത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും