Hot Posts

6/recent/ticker-posts

ഗോപിക മോൾടെ വീടെന്ന സ്വപ്നം പൂവണിയുന്നു


മരങ്ങാട്ടുപള്ളി: ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്താൽ അസ്ഥി പൊടിയുന്ന അസുഖവുമായി കഴിയുന്ന ഗോപിക മോൾക്കും, ആക്സിഡന്റിൽ രണ്ട് കാലുകളും ഒടിഞ്ഞ് പണിയെടുക്കാൻ പറ്റാത്ത അവസ്ഥയിൽ കഴിയുന്ന അച്ഛൻ സുരേഷിനുമാണ് വീട് നിർമിച്ച് നൽകുന്നത്.



പടുത വലിച്ചുകെട്ടിയ വീട്ടിൽ കഴിഞ്ഞിരുന്ന നാലാംഗ കുടുംബത്തിന് ഭവനം നിർമ്മിക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ടുള്ള തറക്കല്ലിടീൽ കർമ്മം നിർവഹിച്ചു. വീടിന്റെ പണി ഡിസംബർ 31 നകം പൂർത്തീകരിക്കുമെന്ന് ഒരുമയുടെ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, ഷിജു കൊടിപ്പറമ്പിൽ, ജോയി മയിലംവേലി, അസറുദീൻ, ബിന്റു തോമസ് എന്നിവർ അറിയിച്ചു.


ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോൺസൺ പുളിക്കിയിൽ, ബ്ലോക്ക് മെമ്പർ രാമചന്ദ്രൻ, മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല ദിവാകാരൻ, ഒരുമയുടെ പ്രസിഡന്റ് കെ.കെ ജോസ് പ്രകാശ്, സുധീപ് നാരായണൻ, വാർഡ് മെമ്പർ ബെനറ്റ് പി.മാത്യു, എസ്എസ്എ കോട്ടയം ജില്ലാ കോർഡിനേറ്റർ മാണി, കുറവിലങ്ങാട് ബിആർസി മിനി, സോണിയ ഗോപി, സെന്റ്. തോമസ് എച് എസ് സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി സി.എ, അധ്യാപകരായ അനീഷ് ജോർജ്, സി.അനുപ, കൂടതെ മരങ്ങാട്ടുപള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ജോസഫ്, സലിമോൾ, സന്തോഷ് എം.എൻ, സാമുദായിക നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്, മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബെൽജിയും സംയുക്തമായി തറക്കല്ലിടീൽ കർമ്മം നിർവഹിച്ചു. 



Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു