പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് തീക്കോയി ഗവണ്മെന്റ് ടെക്‌നികൽ ഹൈസ്കൂൾ. 1983 ൽ സ്ഥാപിതമായ സ്കൂൾ 1984 ൽ തീക്കോയിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.
8, 9,10 ക്ലാസു കളിലായി 145 വിദ്യാർത്ഥികളും 43 അദ്ധ്യാപക, അനദ്ധ്യാപകരുമുള്ള സ്കൂൾ നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് രണ്ടു സ്ഥലത്തായിട്ടാണ്. എല്ലാ പരിമിത സൗകര്യങ്ങളും മറികടന്നു കഴിഞ്ഞ 18 വർഷമായി തുടർച്ചയായി 100 % വിജയമാണ് സ്കൂൾ കൈവരിക്കുന്നത്.
2015 ൽ കേരള സർക്കാർ സ്കൂളിന് കെട്ടിടം നിർമ്മിക്കാനായി ഈരാറ്റുപേട്ട നഗരസഭയിലെ ആനിയിളപ്പിൽ 2.024 ഏക്കർ സ്ഥലം മേടിക്കുന്നത്. പിന്നിട് കഴിഞ്ഞ ഇടത് സർക്കാർ കെട്ടിടം നിർമ്മിക്കാനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 7.4 കോടി രൂപ അനുവദിക്കുകയായിരുന്നു.
പൊതു വിഷയങ്ങളോടൊപ്പം 3 പ്രത്യക സാങ്കേതിക വിഷയവും, ദേശിയ സാങ്കേതിക വകുപ്പിന്റെ 2 വിഷയത്തിലും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
സ്മാർട്ട് ക്ലാസ്സ് റൂമുകളും ആധുനിക സൗകര്യങ്ങളോട് പുതിയ കെട്ടിടം നിർമ്മിക്കുന്നത്തോടെ ഈരാറ്റുപേട്ട, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട്, തിടനാട്, മേലുകാവ്, മൂന്നിലവ് ഉൾപ്പടെയുള്ള പഞ്ചായത്തിലെ ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യാസത്തിനൊപ്പം സാങ്കേതിക വിദ്യയുടെ അറിവും ലഭിക്കും.