ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന യുഎസ് പൗരന്മാര്‍ക്ക് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇന്ത്യയില്‍ കുറ്റകൃത്യങ്ങളും ഭീകരപ്രവര്‍ത്തനവും വര്‍ധിക്കുന്നുവെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഇന്ത്യയിലേയ്ക്ക് യാത്രചെയ്യുന്നവര്‍ തങ്ങളുടെ സുരക്ഷയെ കുറിച്ച് അതീവ ബോധവാന്മാരായിരിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പുതിയ ട്രാവല്‍ അഡൈ്വസറിയില്‍ പറയുന്നു. ഇന്ത്യാപാക് അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സംഘര്‍ഷ സാധ്യതയുണ്ട്.
ബലാത്സംഗക്കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പ്രദേശങ്ങളിലും ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ കൃത്യമായ മുന്നറിയിപ്പ് കൂടാതെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.