Hot Posts

6/recent/ticker-posts

നിക്ഷേപകർക്ക് ഐക്യദാർഢ്യം; നിരാഹാര സമരത്തിന് സുരേഷ്​ഗോപി


മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സുരേഷ് ഗോപി ഒക്ടോബർ 12-ാം തീയതി ബുധനാഴ്ച ബാങ്കിനു മുമ്പിൽ നിരാഹാര സമരം നടത്തുന്നു. രാവിലെ പത്തുമണിക്ക് സത്യാഗ്രഹ സമരം ആരംഭിക്കും.


40 കോടിയോളം രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. 400 ലധികം പേർക്ക് പണം നഷ്ടമായി. ബ്രാഞ്ച് മാനേജരടക്കം 5 പേർക്കെതിരേ കേസെടുത്തിരുന്നു.


കൈം ബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജൻസികൾ ആറു വർഷക്കാലം ആന്വേഷിച്ചിട്ടും നിക്ഷേപകരുടെ തുക മടക്കി നൽകുകയോ അഴിമതി നടത്തിയവരിൽ നിന്ന് തുക ഈടാക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപിച്ച തുക നഷ്ടമായ വേദനയിൽ രോഗബാധിതരായും മറ്റും മരിച്ചത് 8 നിക്ഷേപകരാണ്. നിക്ഷേപം നടത്താൻ എത്തിയവരിൽ നിന്ന് പണം സ്വീകരിച്ച് സർട്ടിഫിക്കേറ്റ് നൽകിയ ശേഷം കംപ്യൂട്ടർ സോഫ്റ്റ് വെയറിൽ ക്രമക്കേട് നടത്തുകയായിരുന്നു.



വിവിധ സമരപരിപാടികൾ സെക്രട്ടറിയേറ്റിനു മുമ്പിൽ വരെ നടത്തിയിട്ടും നീതി ലഭിക്കാത്ത നിക്ഷേപകരുടെ ദൈന്യതയും , നിസ്സഹായതയും നേരിൽ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ സത്യാഗ്രഹ സമരവുമായി പ്രതിഷേധക്കാർക്കൊപ്പം സമരമുഖത്തിറങ്ങാൻ സുരേഷ് ഗോപി തീരുമാനിച്ചത്. ബിജെപി യുടെ നേത്യത്വത്തിൽ നടക്കുന്ന പ്രതിഷേധസമര പരിപാടിയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണയുണ്ടാകുമെന്ന് തട്ടിപ്പിനിരയായ നിക്ഷേപകർ അറിയിച്ചു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
തീക്കോയി ഗ്രാമപഞ്ചായത്ത് വ്യക്തിഗത പ്രോജക്ടുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
മഴക്കാലപൂർവ്വ ശുചീകരണം കാര്യക്ഷമമായി നടപ്പിലാക്കുവാൻ തീരുമാനിച്ച് പാലാ നഗരസഭ