Hot Posts

6/recent/ticker-posts

കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനം

പ്രതീകാത്മക ചിത്രം

പാലായിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഇന്ന് (ഒക്ടോബർ 8)സമാപിയ്ക്കും. മത്സരങ്ങളിൽ ജൂനിയര്‍ വിഭാഗത്തില്‍ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് അക്കാദമി, പൂഞ്ഞാര്‍ 537 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 175 പോയിന്റുമായി പാലാ അല്‍ഫോന്‍സാ കോളേജ് രണ്ടാം സ്ഥാനത്തും, 149.5 പോയിന്റുമായി സെന്റ് തോമസ് ഹൈസ്‌കൂള്‍ പാലാ മൂന്നാം സ്ഥാനത്തുമാണ്.


14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദ്രോണാചാര്യ കെ.പി. തോമസ് അക്കാഡമി 50 പോയിന്റുമായി ഒന്നാം സ്ഥാനത്തും എംഡി സെമിനാരി കോട്ടയം 47 പോയിന്റുമായി രണ്ടാം സ്ഥാനത്തും മുന്നിട്ടുനില്‍ക്കുന്നു.


14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 68 പോയിന്റുമായി എസ്എച്ച് ജിഎച്ച്എസ്എസ് ഭരണങ്ങാനം ഒന്നാം സ്ഥാനത്തും, ഡബ്ല്യുഎംസി കെ.പി. തോമസ് അക്കാദമി 40 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിലനില്‍ക്കുന്നു.

16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 103 പോയിന്റുമായി ഡബ്ല്യുഎംസി ദ്രോണാചാര്യ കെ.പി. തോമസ് അക്കാദമി  അക്കാഡമി ഒന്നാം സ്ഥാനത്തും സെന്റ് തോമസ് എച്ച്എസ്എസ് പാലാ പോയിന്റുമായി രണ്ടാം സ്ഥാനത്തും നിലനില്‍ക്കുന്നു.

16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബ്ല്യുഎംസി ദ്രോണാചാര്യ കെ.പി. തോമസ് അക്കാഡമി 62 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 41 പോയിന്റുമായി ജിഎച്ച്എസ് ഭരണങ്ങാനം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.


18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബ്ല്യുഎംസി ദ്രോണാചാര്യ കെ.പി. തോമസ് അക്കാദമി 157 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 46 പോയിന്റുമായി സെന്റ് തോമസ് എച്ച്എസ്എസ് പാല രണ്ടാം സ്ഥാനത്തും നിലനില്‍ക്കുന്നു.

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബ്ല്യുഎംസി ദ്രോണാചാര്യ കെ പി തോമസ് അക്കാഡമി 101 പോയിന്റുമായി ഒന്നാം സ്ഥാനത്തും, എസ്എച്ച് ജിഎച്ച്എസ്എസ് ഭരണങ്ങാനം 38 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിലനില്‍ക്കുന്നു.

20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 64 പോയിന്റുമായി എഫ്ബി കോളേജ് ചങ്ങനാശേരി ഒന്നാം സ്ഥാനത്തും, 50 പോയിന്റുമായി എസ്ഡി കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നു. 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 175 പോയിന്റുമായി അല്‍ഫോന്‍സ കോളേജ് പാലാ ഒന്നാം സ്ഥാനത്തും, 40 പോയിന്റുമായി അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനത്തും നിലനില്‍ക്കുന്നു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
തീക്കോയി ഗ്രാമപഞ്ചായത്ത് വ്യക്തിഗത പ്രോജക്ടുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ