കോട്ടയം ഏറ്റുമാനൂരില്‍ സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൊബൈല്‍ ഫോണിന്‍റെ പേരില്‍ ആരംഭിച്ച തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ ഓട് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ഏറ്റുമാനൂര്‍ കിഴക്കുംഭാഗം കുരിശുമല ഭാഗത്ത് താമസിക്കുന്ന അരുണ്‍ രാജിനെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം ഇയാള്‍ സുഹൃത്തായ ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഒരുമിച്ച് ജോലി ചെയ്‌തിരുന്ന അരുണ്‍ രാജും ബാബുവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. സംഭവ ദിവസം ഇവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്‍റെ പേരില്‍ വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് അരുണ്‍ രാജ് ഓട് ഉപയോഗിച്ച് ബാബുവിന്‍റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.