Hot Posts

6/recent/ticker-posts

അഷ്ടമിത്തിരക്കിൽ വൈക്കം നിരീക്ഷണ വലയത്തിലാകും

പ്രതീകാത്മക ചിത്രം

വൈക്കം അഷ്ടമി ഉത്സവത്തിരക്കിൽ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൽ കണ്ടെത്താൻ 75 സിസിടിവി ക്യാമറകൾ സ്ഥാപിയ്ക്കും.മുൻകാലങ്ങളെ അപേക്ഷിച്ച് വൻതിരക്ക് അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ക്ഷേത്രവും പരിസരവും പൂർണമായും ക്യാമറ നിരീക്ഷണത്തിലാക്കും. 


ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രവർത്തനരഹിതമായ സിസിടിവി ക്യാമറകൾ നന്നാക്കാൻ നടപടിയായതായി നഗരസഭാധ്യക്ഷ രാധിക ശ്യാം പറഞ്ഞു. റോട്ടറി ക്ലബ്ബിന്റെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നഗരസഭയുടെ നേതൃത്വത്തിലാണ് തകരാറുകൾ പരിഹരിക്കുന്നത്. 


2018ൽ സി.കെ.ആശ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നു 42 ലക്ഷംരൂപ മുടക്കി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലായി 42 ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ 21 ക്യാമറകൾ പ്രവർത്തനരഹിതമായിട്ട് ഒരു വർഷത്തിലേറെയായി.


നഗരത്തിലെ ക്യാമറ കൂടാതെ ക്ഷേത്ര മതിൽക്കെട്ടിന് ഉള്ളിൽ ദേവസ്വം അധികൃതരുടെ നേതൃത്വത്തിൽ 33 സിസിടിവി ക്യാമറയും സ്ഥാപിക്കും. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് ഇതിന്റെ കൺട്രോൾ റൂമായി പ്രവർത്തിക്കും.

പൊലീസ് സ്റ്റേഷനിലാണ് നഗരത്തിലെ ക്യാമറകളുടെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും മോഷണം, വാഹനാപകടം ഉൾപ്പെടെയുള്ള കേസുകളുടെ തെളിവുകൾ ശേഖരിക്കുന്നതിനും ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസിന് ഏറെ പ്രയോജനം ചെയ്യും. കൂടാതെ അപകടം സംഭവിക്കുമ്പോൾ തന്നെ സ്ഥലത്ത് എത്താനും രക്ഷാപ്രവർത്തനം നടത്താനും സാധിക്കും.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു