Hot Posts

6/recent/ticker-posts

ബലാത്സംഗം ചെയ്ത് ബാഗിനുള്ളിലാക്കി കാട്ടിൽ തള്ളി; പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രതീകാത്മക ചിത്രം

അസമിലെ കാച്ചാര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞദിവസമാണ് അസം പോലീസ് 26-കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. 


ബലാത്സംഗത്തിനിരയായി ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.


ഒക്ടോബര്‍ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി, ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പെണ്‍കുട്ടിയെ ബാഗിനുള്ളിലാക്കി വനമേഖലയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. 

മണിക്കൂറുകളോളം ബാഗിനുള്ളില്‍ കുടുങ്ങിയ പെണ്‍കുട്ടി പിന്നീട് ബാഗിനുള്ളില്‍നിന്ന് സ്വയം പുറത്തിറങ്ങിയാണ് വീട്ടിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു.


ഒക്ടോബര്‍ മൂന്നാം തീയതി ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കായാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. എന്നാല്‍ അന്നേദിവസം തിരിച്ചെത്തിയില്ല. ഇതോടെ പിറ്റേദിവസം വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നാലാം തീയതി വൈകിട്ടോടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് പരിക്കേറ്റനിലയില്‍ പെണ്‍കുട്ടി വീട്ടിലെത്തിയത്.


മൂന്നാം തീയതി ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കായി പോയ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടുകാരുടെ പരാതി. മറ്റുചിലര്‍ക്കൊപ്പം കാമുകി ദുര്‍ഗ പൂജ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയത് പ്രതിയെ പ്രകോപിപ്പിച്ചിരുന്നു. 

തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നും കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനുശേഷം പെണ്‍കുട്ടിയെ ഒരു ബാഗിലാക്കി വനത്തില്‍ തള്ളുകയായിരുന്നു. എന്നാല്‍ ബാഗില്‍നിന്ന് സ്വയം പുറത്തിറങ്ങിയ പെണ്‍കുട്ടി, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി പിന്നീട് വീട്ടിലേക്ക് നടന്നുവരികയാണുണ്ടായതെന്നും കുടുംബം പറഞ്ഞു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി