ചോക്ക്‌ലേറ്റ് കൊണ്ട് പല രൂപങ്ങളും തയ്യാറാക്കി കാണികളെ അമ്പരിപ്പിക്കുന്ന ഷെഫ് അമൗരി ഗുഷിയോണിന്റെ പുതിയ കേക്കിന്റെ വീഡിയോ വൈറലായിട്ടുണ്ട്. പാത്രം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഡിഷ് സ്‌പോഞ്ചിന്റെ മാതൃകയില്‍ തയ്യാറാക്കിയതാണ് ഈ കേക്ക്.
ഒറിജിനൽ ഡിഷ് സ്പോഞ്ചിനെ വെല്ലുന്ന രൂപമാണ് കേക്കിനുള്ളത്. പെട്ടെന്ന് കാണുമ്പോള്‍ ഇത് ഡിഷ് സ്‌പോഞ്ച് തന്നെയാണെന്ന് ഭൂരിഭാഗം ആളുകളും ധരിക്കും. എന്നാല്‍, ഇത് ഒരു ഫോര്‍ക്ക് ഉപയോഗിച്ച് മുറിച്ചെടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കേക്കാണെന്ന് മനസ്സിലാക്കാന്‍ കഴിയുക.
ഇത് ഡിഷ് സ്‌പോഞ്ചിന്റെ മാതൃകയിലുള്ള കേക്ക് ആണെന്നും പെട്ടെന്ന് കാണുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാമെന്നും വീഡിയോ പങ്കുവെച്ച ഫുഡ് ബ്‌ളോഗറായ ആന്‍ഡ്രി സാര്‍വോണോ പറഞ്ഞു. കേക്ക് ഏറെ രുചികരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.