നെൽ കർഷകനായ മാത്തുക്കുട്ടി വാലെപ്പീടികയുടെ ട്രാക്ടറിൽ ഉപ്പിട്ട് നശിപ്പിക്കാൻ ശ്രമിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചേർപ്പുങ്കൽ പൗരസമിതി ആവശ്യപ്പെട്ടു. മയക്കുമരുന്ന് ലോബിക്കെതിരെയും നടപടികൾ കൈക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, കിടങ്ങൂർ പോലീസ് സ്റ്റേഷൻ എസ് ഐ എംജി ഗോപകുമാർ, വാർഡ് മെമ്പർ മിനി ജെറോം , കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, കടപ്ലാമറ്റം പഞ്ചായത്ത് മെമ്പർ സച്ചിൻ സദാശിവൻ,വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡന്റ് ടോം മാത്യു വടാന, റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഔസേപ്പച്ചൻ കളത്തൂർ ,പബ്ലിക് ലൈബ്രറി സെക്രട്ടറി സതീഷ് പൈങ്ങനാമഠം, ഷൈജു കോയിക്കൽ എന്നിവർ പ്രസംഗിച്ചു.