എറണാകുളം വിസാറ്റ് കോളേജിന്റെ കായികമേള പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. മാസ്റ്റേഴ്സ് നീന്തൽ വേൾഡ് ചാമ്പ്യൻ പ്രൊഫസർ കെ സി സെബാസ്റ്റ്യൻ മേള ഉദ്ഘാടനം ചെയ്തു.
കോളേജിലെ വിവിധ ഡിപ്പാർട്മെൻറ്കളിൽ നിന്നായി 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. മാർച്ച് പാസ്‌റ്റോടെ ആരംഭിച്ച കായിക മേള നീന്തലിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ ലോക ചാമ്പ്യനായ പ്രൊഫസർ കെ സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കോർഡിനേറ്റർ ജോൺസൻ ഫിലിപ്പ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് ഡയറക്ടർ റിട്ടയേർഡ് വിംഗ് കാമാൻഡർ പ്രമോദ് നായർ മുഖ്യ പ്രഭാഷകനായിരുന്നു.
ചടങ്ങിൽ നീന്തലിൽ രാജ്യത്തിനു വേണ്ടി മാസ്റ്റേഴ്സ് കിരീടം നേടിയ പ്രൊഫസർ കെ സി ജോസഫിനെയും, നീന്തലിൽ മാസ്റ്റേഴ്സ് സംസ്ഥാനതല സ്വർണ്ണ മെഡൽ ജേതാവ് അലക്സ് മേനാംപറമ്പിലിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.