Hot Posts

6/recent/ticker-posts

നോണ്‍സ്റ്റിക് പാത്രങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍


ഭക്ഷണം വറുക്കാനടക്കം നമ്മള്‍ ഉപയോഗിക്കുന്ന ഫ്രൈയിംഗ് പാനില്‍ കേടുണ്ടെങ്കില്‍ അവ ഉടന്‍ മാറ്റണമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇവയില്‍ പലതിലും ടെഫ്‌ളോണ്‍ കോട്ടിംഗുണ്ട്. മുട്ട പോലെയുളളവ പൊരിച്ചെടുക്കുമ്ബോള്‍ ഒട്ടിപ്പിടിക്കുന്നത് തടയാന്‍ ഇവ സഹായിക്കുന്നുണ്ട്. 


പെര്‍ ആന്റ് പോളിഫ്‌ളോറിനേറ്റഡ് മെറ്റീരിയലുകള്‍ (പിഎഫ്‌എഎസ്) എന്ന രാസവസ്തുക്കളെ ഇവ മൂലം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇവ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും കാന്‍സര്‍ രോഗത്തിന് വരെ ഇടയാക്കുമെന്നുമാണ് വിദഗ്ധര്‍ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.


ഓസ്ട്രേലിയയിലെ ഫ്‌ളിന്റേഴ്സ് സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. പാനില്‍ വെറും അഞ്ച് സെന്റീമീറ്റര്‍ ആഴത്തിലുളള ഒരു വരവീണാല്‍ അതില്‍ നിന്നും പാചകത്തിനിടെ ഈ രാസവസ്തുവിന്റെ 2.3 മില്യണ്‍ കണങ്ങള്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍. 


ഇതിന്റെ അപകടം എത്രയാണെന്ന് ഇനിയും പൂര്‍ണമായും കണ്ടെത്തിയിട്ടില്ല. പാനിലൂടെ പ്രകാശ തരംഗങ്ങള്‍ കടത്തിവിട്ട് നടത്തിയ പഠനത്തിലാണ് രാസവസ്തുക്കളുടെ അളവ് മനസിലാക്കാന്‍ കഴിഞ്ഞത്.


പാനിലുണ്ടാകുന്ന രാസവസ്തുക്കള്‍ ആഹാരത്തിലേക്ക് വളരെയെളുപ്പം പടരുന്നു. ഇത് ആഹാരം കഴിക്കുന്നവരില്‍ ഗുരുതര രോഗത്തിന് ഇടയാക്കുന്നു. നോണ്‍ സ്റ്റിക് പാനുകള്‍ ഉപയോഗിക്കുകയേ ചെയ്യരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

പിഎഫ്‌എഎസ് എന്ന രാസവസ്തു ലോകപ്രശസ്ത ഭക്ഷ്യ ബ്രാന്‍ഡുകളിലെല്ലാം കാണപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പ്‌ളാസ്റ്റിക്കിനെ കൂടുതല്‍ മൃദുവാക്കാന്‍ ഈ രാസവസ്തു ഉപയോഗിക്കുന്നുണ്ട്. പ്രത്യുല്‍പാദന പ്രശ്നങ്ങളും അസ്ഥിരോഗ പ്രശ്നങ്ങളും ഇവ ശരീരത്തില്‍ കലര്‍ന്നാല്‍ സംഭവിക്കുമെന്നാണ് പഠനങ്ങളില്‍ വെളിവാക്കുന്നത്. പുരുഷ ജനനേന്ദ്രിയത്തിനും ഇവ അപകടമുണ്ടാക്കുന്നതായാണ് 2020ല്‍ പുറത്തുവന്ന പഠനങ്ങളില്‍ തെളിഞ്ഞത്.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ