കാവുംകണ്ടം: ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 11 ഞായറാഴ്ച കാവുംകണ്ടം പാരിഷ് ഹാളിൽ മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശന അനുസ്മരണവും മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും ആഘോഷിക്കും. പ്രസിഡന്റ് ജോയൽ ആമിക്കാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡയറക്ടർ ഫാ. സ്കറിയ വേകത്താനം പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ ആമുഖപ്രഭാഷണം നടത്തും. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തും. അനൂജ ജോസഫ് വട്ടപ്പാറക്കൽ മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശന അനുസ്മരണ പ്രഭാഷണം നടത്തും.
തുടർന്ന് സൺഡേ സ്കൂളിലെ ഗ്രീൻഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തും. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ശാഖയിലെ മിഷൻലീഗ് അംഗങ്ങൾ പ്രേഷിതറാലി നടത്തും.
കാവുംകണ്ടം ടൗൺചുറ്റി നടത്തുന്ന പ്രേഷിതറാലി മിഷൻലീഗ് ഫോറോനാ ഓർഗനൈസർ ഡെന്നി കൂനാനിക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. സൺഡേ സ്കൂളിലെ റെഡ്, ബ്ലൂ, ഗ്രീൻ എന്നീ ഹൗസുകളുടെ നേതൃത്വത്തിൽ നടത്തുന്ന റാലിയിലെ വിജയികൾക്ക് പ്രത്യേക സമ്മാനം നൽകുന്നതാണ്.
ആര്യ പീടികയ്ക്കൽ, സിസ്റ്റേഴ്സ് ക്രിസ്റ്റീൻ പാറേന്മാക്കൽ, ജെസ്‌ന കല്ലാച്ചേരിൽ, ജിയാ കൂറ്റക്കാവിൽ, എമ്മാനുവേൽ കോഴിക്കോട്ട്, എവ്‌ലിൻ കല്ലാനിക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.