Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഡയഗ്നോസിസ് സെന്ററും ആരംഭിക്കണം: മാണി സി കാപ്പൻ


പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഡയഗ്നോസിസ് സെൻററും ആരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് മാണി സി കാപ്പൻ എംഎൽഎ നിവേദനം നൽകി. 


കാർഡിയോളജി വിഭാഗത്തിൽ സ്ഥിരം  ഡോക്ടറെ അടിയന്തിരമായി നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കാർഡിയോളജി ഡോക്ടർ എത്തുന്നത്. 


നേരത്തെ ഉണ്ടായിരുന്ന ഡോക്ടറെ കാഞ്ഞിരപ്പള്ളിക്കു മാറ്റിയ ശേഷം സ്ഥിരം ഡോക്ടറെ നിയമിച്ചിട്ടില്ലെന്നും നിവേദനത്തിൽ വ്യക്തമാക്കി. 


ജനറൽ ആശുപത്രിയുടെ മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് കാത്ത് ലാബും ഡയഗ്നോസിസ് സെൻ്ററും സ്ഥാപിക്കാൻ വിനിയോഗിക്കാവുന്നതാണ്. ജനറൽ ആശുപത്രിയുടെ പൊതുമരാമത്ത് ഫണ്ടിൽ 3.75 കോടി രൂപ നിലവിലുണ്ടെന്നും ഈ തുക ഉപയോഗിച്ചു മറ്റു സൗകര്യങ്ങളും ഉപകരണങ്ങളും സ്ഥാപിക്കാമെന്നും എംഎൽഎ നിർദ്ദേശിച്ചു. 



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും