ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മേലുകാവ് പഞ്ചായത്തിന്റെയും അങ്കമാലി ലിറ്റില്‍ ഫ്ലവർ ഹോസ്പിറ്റലിന്റെയും കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിന്റെയും സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസ്സും രക്തദാന ക്യാമ്പും നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ഹെൻറി ബേക്കർ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ പാലാ എം.എൽ.എ മാണി സി കാപ്പന്‍ നിര്‍വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് വി വടക്കേല്‍ മുഖ്യ പ്രഭാഷണം നടത്തി.
ലയൺസ് ക്ലബ്സ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, മേലുകാവ് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്, ജോസഫ് സേവ്യര്‍ ഹേൽപേജ് ഇന്ത്യ, ക്ലബ് പ്രസിഡണ്ട് കുര്യച്ചന്‍ ജോർജ്ജ്, വാർഡ് മെമ്പര്‍ ഡെൻസി ബിജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ അന്‍സാ ആന്‍ഡ്രൂസ്, ഡോ ജിബിന്‍ മാത്യു എന്നിവർ പ്രസംഗിച്ചു.
എൻ.എസ്.എസ് വോളണ്ടിയർമാരായ ജിനു ജോസ്, ഗുരുപ്രിയ രാജീവ്, ജേക്കബ് മാണി, അജയ് കുമാര്‍, മീനാക്ഷി വി. എം, ഡാലിയ രാജേന്ദ്രന്‍, രാഹുല്‍ രാജീവ്, ഹിബ ഫാത്തിമ, അഥല മൈക്കിൾ, ഷിയാസ് ഇബ്രാഹിം, സജീന മോൾ, ഗോപിക വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഷിബു തെക്കേമറ്റം ബോധവല്‍ക്കരണ ക്ലാസ് നടത്തി. 300 ഓളം പേര്‍ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുക്കുകയും 50 പേർ രക്തം ദാനം ചെയ്യുകയും ചെയ്തു.