പാലാ ളാലം ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാലാ ടൗണിൽ ഇന്ന് (06.01.2023) വൈകിട്ട് 4 മണി മുതൽ രാത്രി 9 മണിവരെ ഗതാഗതനിയന്ത്രണം.
നിർദ്ദേശങ്ങൾ
•കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കൊട്ടാരമറ്റത്തുനിന്നും തിരിഞ്ഞ് ആർ വി ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡുവഴി സിവിൽസ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ടൗണിലെത്തണം.
•ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെയും പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പാലാ കുരിശുപള്ളി ജംഗ്ഷനിലെത്തി ബൈപ്പാസിലൂടെ യാത്ര ചെയ്യേണ്ടതാണ്.
•തൊടുപുഴ റൂട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരേണ്ടതാണ്.