പാലാ: പാലാ നിയോജകമണ്ഡലത്തിലെ അന്തീനാട് ഗവൺമെൻ്റ് യു പി സ്കൂളിലെ എൽ പി വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
നേരത്തെ ചക്കാമ്പുഴ ഗവൺമെൻ്റ് എൽ പി സ്കൂൾ (2.30 കോടി), പൂവരണി ഗവൺമെൻ്റ് എൽ പി സ്കൂൾ (1.58 കോടി), കൂടപ്പലം ഗവൺമെൻ്റ് എൽ പി സ്കൂൾ (1.58 കോടി), ഐങ്കൊമ്പ് ഗവൺമെൻ്റ് എൽ പി സ്കൂൾ (1.58 കോടി), കെഴുവംകുളം ഗവൺമെൻ്റ് എൽ പി സ്കൂൾ (1.50 കോടി) എന്നീ സ്കൂളുകൾക്കു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചിരുന്നതായി എം എൽ എ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ കെട്ടിട നിർമ്മാണത്തിന് ഉടൻ തുടക്കമിടുമെന്നും മാണി സി കാപ്പൻ പറഞ്ഞു.