Hot Posts

6/recent/ticker-posts

'ഓര്‍മ്മ' ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരത്തിൻ്റെ രജിസ്ട്രേഷന് ഇന്ന് കൂടി (ഫെബ്രുവരി 28) അവസരം



പാലാ/കോട്ടയം: മൂന്നു ലക്ഷത്തിലേറെ രൂപ സമ്മാനത്തുകയുമായി ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ അഥവാ 'ഓര്‍മ്മ' ഓണ്‍ലൈനായി ഒരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ രജിസ്‌ട്രേഷനുള്ള അവസാന തിയതി ഇന്ന്  (ഫെബ്രുവരി 28) അവസാനിക്കും. 


ഹൈസ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള മത്സരമാണിത്. ഒന്‍പതാം ക്ലാസ് മുതല്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വരെയുള്ള വിദ്യാര്‍ത്ഥികളിൽ 2001 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്.  



2023 ആഗസ്റ്റ് 7 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി പ്രസംഗ വീഡിയോ ഇന്നു കൂടി അയച്ചു നല്‍കാം. www.ormaspeech.com എന്ന സൈറ്റില്‍ ഇതു സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. 



ആകെ മൂന്നു ലക്ഷത്തിൽപരം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 'ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2023' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപാ സമ്മാനം ലഭിക്കും. മലയാളത്തിലും ഇംഗ്‌ളീഷിലുമായി ഒന്നാം സമ്മാന വിജയികള്‍ക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. 


കാല്‍ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നല്‍കും. 'ഡോ. അബ്ദുള്‍ കലാം പുരസ്‌കാര'ത്തിനുള്ള വിദ്യാ-കലാലയത്തെയും മത്സരത്തിലൂടെ കണ്ടെത്തും. മെഗാ ക്യാഷ് അവാര്‍ഡുകള്‍ നേടാന്‍ കഴിയാത്തവരും എന്നാല്‍ മികച്ച പ്രസംഗം കാഴ്ച്ച വയ്ക്കുന്നവരുമായ പ്രസംഗകര്‍ക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. 



ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടര്‍ഭാഗമായി, 'ആസാദി കാ അമൃത് മഹോത്സവിനെ' ആദരിച്ചാണ്, ഓര്‍മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറം അന്താരാഷ്ട്ര തലത്തില്‍ പ്രസംഗ മത്സര പരമ്പര ഒരുക്കുന്നത്. 


2023 ഓഗസ്റ്റില്‍ ഇന്ത്യന്‍ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ഓര്‍മ്മ ഇന്റര്‍നാഷനല്‍ സമ്മേളനത്തില്‍ വച്ച് ക്യാഷ് അവാര്‍ഡുകളും പുരസ്‌കാര ഫലകങ്ങളും പുരസ്‌കാര പത്രങ്ങളും സമ്മാനിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ജോസ് തോമസ് ആവിമൂട്ടിൽ, ഷാജി ആറ്റുപുറം, എബി ജെ ജോസ്, ജോസ് ആറ്റുപുറം എന്നിവർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് തോമസ് (ormaspeech@gmail.com), എബി ജെ ജോസ് (91-9447702117), ഷാജി അഗസ്റ്റിന്‍ (91-9447302306) എന്നീ നമ്പരുകളിൽ നിന്നും ലഭിക്കും.




Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി