Hot Posts

6/recent/ticker-posts

വല്യച്ചൻമലയിലെ നോമ്പുകാല ധ്യാനം വൻ ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി



അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ വല്യച്ചൻ മലയിലെ നോമ്പുകാല ധ്യാനം ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്നു. റവ. ഫാ. സാബി കൊച്ചിക്കുന്നേൽ സിഎംഎഫ് ആണ് ധ്യാനം നയിക്കുന്നത്. ആദ്യമായിട്ടാണ് അരുവിത്തുറ പള്ളിയുടെ നോമ്പുകാല ധ്യാനം വല്യച്ചൻ മലയിൽ സംഘടിപ്പിക്കുന്നത്. 


പാരിസ്ഥിതിക തീർത്ഥാടന കേന്ദ്രമായ വല്യച്ചൻമലയിൽ വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും (11.03) നാളെയും (12.03) കൂടി ധ്യാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും ധ്യാനത്തിനു ശേഷം പങ്കെടുക്കുന്ന എല്ലാവർക്കും അത്താഴവും നൽകുന്നുണ്ട്. 





ഇന്നലത്തെ (വെള്ളി) ധ്യാനത്തിൽ 1000-ത്തിൽ കൂടുതൽ ഭക്തജനങ്ങൾ പങ്കുചേർന്നു. വലിയ ഉഷ്ണവും ചൂടും അതുപോലെ തന്നെ കാലാവസ്ഥ പ്രശ്നവുമുള്ള ഈ സമയത്ത് വല്യച്ചൻമലയിൽ നടത്തപ്പെടുന്ന ഈ ധ്യാനം പങ്കെടുക്കുന്ന എല്ലാവർക്കും കുളിർമയുടെ അനുഭവമാണ് നൽകുന്നത്. 



ഫെബ്രുവരി 20 മുതൽ വല്യച്ചൻമലയിൽ ആരംഭിച്ച കുരിശിന്റെ വഴിയിലും തുടർന്നുള്ള വിശുദ്ധ കുർബാനയിലും പങ്കെടുക്കാൻ വലിയ ഭക്തജന പ്രവാഹമാണ്. ഓരോ ദിവസവും കഴിയുമ്പോഴും വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 


വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകുന്നു.








Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം