'ആകാശ പറവ'കളുടെ നേതൃത്വത്തിൽ മാർച്ച് പത്താം തീയതി വെള്ളിയാഴ്ച പാലാ തൊടുപുഴ റോഡിലൂടെ ആഘോഷമായ കുരിശിന്റെ വഴി നടത്തി. നെടിയകാട് ലിറ്റിൽ ഫ്ലവർ ചർച്ചിൽ നിന്നും രാവിലെ കുരിശിന്റെ വഴി യാത്ര ആരംഭിച്ചു നെടിയകാട് പള്ളി വികാരി ഫാ.മാത്യു അത്തിക്കൽ കുരിശിന്റെ വഴി ഉദ്ഘാടനം ചെയ്തു.
ഉച്ചയോടെ അന്തീനാട് സെന്റ് ജോസഫ് പള്ളിയിൽ സമാപിച്ചു. നൂറുകണക്കിന് ആളുകൾ കുരിശിന്റെ വഴിയിൽ പങ്കുചേർന്നു. പാലാ - തൊടുപുഴ ഹൈവേ നിരത്തിൽ തുടർച്ചയായി സംഭവിക്കുന്ന വാഹനാപകട മരണങ്ങൾ തുടച്ചു നീക്കുവാനും വർദ്ധിച്ചു വരുന്ന തിന്മയുടെ ശക്തികളെ ചെറുത്തുതോല്പിക്കാനും നന്മയുടെ പാതയിൽ സഞ്ചരിക്കുവാനും വേണ്ട അനുഗ്രഹം യാചിച്ചു കൊണ്ടുള്ള കുരിശിന്റെ വഴിയായിരുന്നു.
കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളിലും സന്ദേശം പങ്കുവെച്ചു. പിഴക് പാലം ജംഗ്‌ഷനിൽ കാവുംകണ്ടം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം സന്ദേശം നല്കി. ഫാ.മാത്യു തുണ്ടത്തിൽ, സിബി സെബാസ്റ്റ്യൻ, ഷി ജോ മാനുവൽ ഇ ഇളന്തിക്കുന്നേൽ, ജെസ്സി ജോസഫ് തൊണ്ണംക്കുഴിയിൽ, ജോഷി, സജി, ജോർജ്, ദേവസ്യ, അബ്രഹാം, ജസ്റ്റിൻ, കുഞ്ഞുമോൻ തുടങ്ങിയവർ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി.