Hot Posts

6/recent/ticker-posts

കൊച്ചിയിലെ ജനങ്ങൾ വിഷ പുക ശ്വസിച്ച് ജീവിക്കുവാൻ തുടങ്ങിയിട്ട് ഒരാഴ്ച



കൊച്ചിയിലെ ജനങ്ങൾ വിഷപുക ശ്വസിച്ച് ജീവിക്കുവാൻ തുടങ്ങിയിട്ട് ഇന്ന് ഏഴ് ദിനമായി. ഇതിന് ശ്വാശ്വത പരിഹാരം എന്ന് ഉണ്ടാകുമെന്ന് ഇവിടുത്തെ ജനങ്ങൾക്ക് ആശങ്കയുണ്ട്. കോവിഡിന് ശേഷം ഈ മാലിന്യ പ്ലാന്റിലെ വിഷപുക മാരകമായ വ്യാധികൾക്ക് കാരണമാകുമോ എന്ന് ജനങ്ങൾ ചോദിക്കുന്നു. 


കാസർഗോഡ് എൻഡോസൾഫാൻ ദുരന്തം ഇന്നും അവിടുത്തെ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. എറണാകുളത്തെയും സമീപ പ്രദ്ദേശങ്ങളിലെയും കൊച്ചു കുഞ്ഞുങ്ങൾ മുതൽ രോഗികളായ വയോധികർ വരെ ഓക്സിജൻ സിലിണ്ടർ മേടിച്ച് വെച്ച് കൃത്രിമ ശ്വാസോച്ഛ്വാസത്തിനായി ഉപയോഗിക്കേണ്ടതായി വരുന്നു. മനുഷ്യ ജീവന് വില കൽപ്പിക്കുന്ന നിയമം നടപ്പാക്കണം.  




മാലിന്യ കൂമ്പാരത്തിന് തീയിട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും ജനത്തിന്റെ ആരോഗ്യത്തിന് ഹാനീകരമായ വിഷപ്പുക നിർമ്മാജ്ജനം ചെയ്യാനും പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കാൻ  നടപടി സ്വീകരിക്കാനും കൊച്ചി കോർപ്പറേഷൻ തയ്യാറാകണമെന്നും കേരളാ പരിസ്ഥിതി സംരക്ഷണ സമിതി എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 


അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും, രൂക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.  യോഗം കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉദഘാടനം
ചെയ്തു. സമിതി എറണാകുളം ജില്ലാ പ്രസിഡന്റും, സംസ്ഥാന വൈസ് പ്രസിഡന്റുമായ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. 


ജസ്റ്റിൻ കല്ലുമ്പുറം, ജോസ് കൊല്ലപ്പിള്ളി, എസ് ജോൺ , തോമസ് പെരുവ , ഷിജിൻ കെ എം , രാജു എ വി, ജി വിൻ പി റ്റി, എൽദോസ് വർഗ്ഗീസ്, രാജപ്പൻ കെപി, എൽസമ്മ തോമസ്, മൊയ്തീൻ എറണാകുളം തുടങ്ങിയവർ പ്രസംഗിച്ചു.








Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ