Hot Posts

6/recent/ticker-posts

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം: ഐ.എസ്.ജി കേരള ചാപ്റ്റർ



മെച്ചപ്പെട്ട രോഗി- ഡോക്ടർ ബന്ധം കൂടുതൽ കാര്യക്ഷമമായ ചികിത്സക്ക് കാരണമാകുമെന്നതിനാൽ കേരളത്തിലെ ആശുപത്രികളിൽ അടുത്ത ഇടയായി ഡോക്ടർമാരുടെ നേർക്ക് ഉണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായ നിയമ നിർമ്മാണത്തിലൂടെ തടയണമെന്നും, കുറ്റക്കാരെ മാതൃകാപരയായി ശിക്ഷിക്കണമെന്നും ഐ.എസ് ജി കേരള ചാപ്റ്റർ ആവശ്യപ്പെട്ടു. 



പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗട്ട് ക്ലബുമായി സഹകരിച്ച്‌ കുമരകത്ത് സംഘടിപ്പിച്ച ഉദര രോഗ ഡോക്ട്ടർമാരുടെ കൂട്ടായിമയായ ഐ.എസ്.ജി കേരള കോൺഫറൻസ് മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ഡയറക്റ്റർ റവ. ഫാ.ജോസ് കീരഞ്ചിറയും, പി.ജി ഐ മുൻ ഡയറക്റ്റർ പദ്മശ്രീ ഡോ. യോഗേഷ് ചൗളയും ചേർന്ന് ഉദ്ഘാടനം ചെയ്‌തു.


ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ 'ഉദരരോഗ അത്യാഹിതങ്ങൾ' എന്ന വിഷയത്തിൽ മുതിർന്ന ഡോക്ടർമാർ ഏറ്റവും നൂതനമായ ചികിത്സാ സേവനങ്ങൾ ചർച്ച ചെയ്യുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 




കരൾ സംബന്ധമായ രോഗങ്ങൾ, കുട്ടികളിൽ അടിയന്തര ചികിത്സാ വേണ്ട സന്ദർഭങ്ങൾ, ആന്തരിക രക്തസ്രാവങ്ങൾകുള്ള കാരണങ്ങളും ചികിത്സയും, അവയവമാറ്റിവെക്കൽ സംബന്ധിച്ചുള്ള നൂതന ചികിത്സകൾ, മരുന്നുകളുടെ ഏറ്റവും സുരക്ഷിതമായ ഉപയോഗം, ഇന്റെർവെൻഷണൽ റേഡിയോളജി സേവനങ്ങൾ എന്നി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.  


ഡോ.ജോർജ് തോമസ്, ഡോ.ജോയ് കെ.മുക്കട, ഡോ. മാത്യു ഫിലിപ്, ഡോ. ജിനോ തോമസ്, ഡോ.ആന്റണി ചെത്തുപുഴ, ഡോ. രമേശ് എം. എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.








Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം