തീക്കോയി ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് ടി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി.എസ്, ദീപാ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്ച്, സെക്രട്ടറി സുമാഭായി അമ്മ, വി ഇ ഒ മാരായ സൗമ്യ കെ ബി, ടോമിൻ ജോർജ്, ഹെഡ് ക്ലാർക്ക് പത്മകുമാർ, പ്ലാൻ ക്ലാർക്ക് ബിജു കുമാർ തുടങ്ങിയവർ പങ്കെടുത്തു.










