Hot Posts

6/recent/ticker-posts

ജോസ് കെ. മാണി എംപിക്ക് ജനപക്ഷ പുരസ്‌കാരം



കല്‍പ്പറ്റ: സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സിന്റെ ഒന്‍പതാമത് ജനപക്ഷ അവാര്‍ഡിന് ജോസ് കെ. മാണി എംപിയെ തെരഞ്ഞെടുത്തു. രാഷ്ട്രീയ നേതാവ്, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലെ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയതെന്ന് സെന്റര്‍ ഡയറക്ടര്‍ വേങ്ങശേരി മുഹമ്മദലി അറിയിച്ചു. 


നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍, എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എ.വി. ജോര്‍ജ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ.പി. അബൂബക്കര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.


പ്രശസ്തി പത്രവും ഫലകവും അര ലക്ഷം രൂപയുമടങ്ങുന്ന പുരസ്‌കാരം മെയ് രണ്ടിന് തിരുവനന്തപുരത്ത് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ സമ്മാനിക്കും. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.












Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
സംസ്ഥാന നീന്തൽ മത്സരം പാലായിൽ