അതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ (മാര്‍ച്ച് 11, 12) എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നല്‍കും. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് 'ജ്വാല' എന്ന പേരില്‍ വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്.
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ ഒന്‍പതിന് എല്ലാ ജില്ലകളിലെയും ജില്ലാ പോലീസ് മേധാവിമാര്‍ ഉദ്ഘാടനം ചെയ്യും. ദിവസം നാലു ബാച്ചുകളായാണ് പരിശീലനം.
ഒന്‍പത് മണിക്കും 11 മണിക്കും രണ്ട് മണിക്കും നാല് മണിക്കുമായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര് shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം.
പരിശീലന കേന്ദ്രങ്ങള്‍:
*തിരുവനന്തപുരം സിറ്റി - റേഡിയോ പാര്‍ക്ക്, മ്യൂസിയം
*തിരുവനന്തപുരം റൂറല്‍ - കെ.റ്റി.സി.റ്റി ബിഎഡ് കോളേജ് ആഡിറ്റോറിയം, ചാത്തന്‍പാറ, കടുവയില്‍. കല്ലമ്പലം
*കൊല്ലം സിറ്റി - 1.വനിതാവേദി, എക്സലന്റ് ലൈബ്രറി, പേരൂര്‍ 2. വനിത ഐ.റ്റി.ഐ മനയില്‍കുളങ്ങര
*കൊല്ലം റൂറല്‍ - 1.ട്രൈബല്‍ എല്‍.പി സ്കൂള്‍, കുളത്തൂപ്പുഴ 2.കോണ്‍ഫറന്‍സ് ഹാള്‍, പോലീസ് വനിത സെല്‍, കൊട്ടാരക്കര
*പത്തനംതിട്ട - 1. ഇന്‍ഡോര്‍ സ്റ്റേഡിയം, പ്രമാടം 2. വളളിക്കോട് പഞ്ചായത്ത് ഹാള്‍
*ആലപ്പുഴ - എസ്.ഡി.വി സ്കൂള്‍ സെന്റിനറി ഹാള്‍, ആലപ്പുഴ
*കോട്ടയം - 1.തെക്കേക്കര പഞ്ചായത്ത് ഹാള്‍, പൂഞ്ഞാര്‍, 2. WSDT സെന്റര്‍, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്
*ഇടുക്കി - 1. ട്രൈബല്‍ ഹോസ്റ്റല്‍, തൊടുപുഴ 2. ട്രൈബല്‍ ഹോസ്റ്റല്‍, പൂമല, 3. സെന്റ് ജോണ്‍സ് ലേഡീസ് ഹോസ്റ്റല്‍, കട്ടപ്പന
*കൊച്ചി സിറ്റി - ട്രാഫിക് വെസ്റ്റ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് ആഡിറ്റോറിയം, ഹൈക്കോര്‍ട്ടിന് സമീപം
*എറണാകുളം റൂറല്‍ - 1. ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, വാഴക്കുളം 2. പഞ്ചായത്ത് ഹാള്‍, കരുമാലൂര്‍, ആലുവ
*തൃശ്ശൂര്‍ സിറ്റി - 1. മത്തായിപ്പുരം കമ്മ്യൂണിറ്റി ഹാള്‍, ലാലൂര്‍, 2. കൊക്കാലെ കമ്മ്യൂണിറ്റി ഹാള്‍, തൃശ്ശൂര്‍
*തൃശ്ശൂര്‍ റൂറല്‍ - 1. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, കാട്ടുങ്ങച്ചിറ, 2. സ്കൂള്‍ ഓഫ് നഴ്സിംഗ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇരിങ്ങാലക്കുട, 3. ചാലക്കുടി പോലീസ് സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാള്‍, 4. വി.ആര്.പുരം കമ്മ്യൂണിറ്റി ഹാള്‍, പോട്ട
*പാലക്കാട് - 1.സൈമണ്‍ സെന്റര്‍ കല്യാണ മണ്ഡപം, മെഴ്സി കോളേജിന് സമീപം, 2. ആലത്തൂര്‍ പോലീസ് സ്റ്റേഷന്
*മലപ്പുറം - നോബിള്‍ വിമന്‍സ് കോളേജ്, മഞ്ചേരി
കോഴിക്കോട് സിറ്റി - 1. പോലീസ് ക്ലബ്, കോഴിക്കോട്, 2. എ.യു.പി സ്കൂള്‍ കാരന്നൂര്‍, 3.എസ്.കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്റര്‍, പുതിയറ, 4. ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, കക്കോടി
*കോഴിക്കോട് റൂറല്‍ - 1.സി.കെ.ജി.എം ഗവണ്മെന്റ് കോളേജ് ,പേരാമ്പ്ര, 2. പഞ്ചായത്ത് ഹാള്‍ പേരാമ്പ്ര
*വയനാട് - 1. വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മേപ്പാടി, 2. പൂക്കോട് ലേക്ക് ടൂറിസ്റ്റ് സെന്റര്‍, 3. കാരാപ്പുഴ ഡാം ടൂറിസ്റ്റ് സെന്റര്‍, വയനാട്
*കണ്ണൂര്‍ സിറ്റി - 1. ഹയര്‍ സെക്കന്ററി സ്കൂള്‍, അഞ്ചരക്കണ്ടി, 2. കല്ല്യാശ്ശേരി പഞ്ചായത്ത് ജൂബിലി ഹാള്‍
കണ്ണൂര്‍ റൂറല്‍ - 1. ഐ.എച്ച്.ആര്.ഡി കോളേജ്, ഇരിട്ടി, 2. ചന്ദ്രന്‍കുഞ്ഞ് സ്മാരക ഹാള്‍, വെളളൂര്‍, പയ്യന്നൂര്‍
*കാസര്‍ഗോഡ് - 1. സി.കെ.നായര്‍ കോളേജ്, പടന്നക്കാട്, 2.പീപ്പിള്‍ തിയറ്റര്‍ അസോസിയേഷന്, ചീമേനി, 3.ചെമ്മനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, 4. മുന്‍സിപ്പാലിറ്റി ഹാള്‍, കാസര്‍ഗോഡ്
കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ 2015 ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഫോണ്‍ : 0471-2318188.










