ഉഴവൂർ: ആശാവർക്കേഴസ് ഫെഡറേഷൻ സിഐടിയു സംസ്ഥാനതല ദ്വിദിന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ആശാ പ്രവർത്തകർ ഉഴവൂർ ഗ്രാമപഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തി.
ആശമാരുടെ ഓണിറ്റേറിയം വർദ്ധിപ്പിക്കുക, പഞ്ചായത്തിൽ നിന്നും അനുവദിച്ച ആയിരം രൂപ ഉടൻ വിതരണം ചെയ്യുക ഉൾപ്പെടെയുള്ള ഏഴ് ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്.
ധർണ്ണ സമരം ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.സിന്ധു സോമദാസ് അദ്ധ്യക്ഷത വഹിച്ചു. കേരള കർഷക സംഘം പാലാ ഏരിയാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി എബ്രാഹം സിറിയക്ക്, ആശാവർക്കേഴസ് ഭാരവാഹികളായ സിജിമോൾ ടി, ലിലാമണി ശശിധരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പഞ്ചായത്തിൽ നിന്നും സർക്കാരിന്റെ ഉത്തരവ് പ്രകാരമുള്ള ആയിരം രൂപ ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശാവർക്കേഴസ് ഫെഡറേഷൻ സിഐടിയു ഭാരവാഹികൾ ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനവും നൽകി.










