Hot Posts

6/recent/ticker-posts

വാഗമൺ റോഡ് നിർമ്മാണം പുരോഗമിക്കുന്നു



തീക്കോയി : ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒറ്റയീട്ടി മുതൽ തീക്കോയി വരെയുള്ള ഭാഗം രണ്ടാംഘട്ട ബി സി ടാറിങ് പൂർത്തിയായി. ഒറ്റയീട്ടി മുതൽ വഴിക്കടവ് വരെയുള്ള ഭാഗത്തെ ഒന്നാം ഘട്ടം ടാറിങ് ആറാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ നടക്കും. പതിമൂന്നാം തീയതി മുതൽ 20 തീയതി വരെ തീക്കോയി ഈരാറ്റുപേട്ട ഭാഗം രണ്ടാംഘട്ട ബി.സി ടാറിങ് ജോലികൾ നടക്കും.


നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങൾ പതിമൂന്നാം തീയതി വരെ തുടരുന്നതിനും വിദ്യാർത്ഥികളുടെ പരീക്ഷാ കാലയളവിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനും തീരുമാനിച്ചു.






യോഗത്തിൽ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ടി കെ സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ സുമ ഭായി അമ്മ, വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്കൂൾ ഹെഡ്മാസ്റ്റർമാരായ ജോണിക്കുട്ടി എബ്രഹാം, ജോ സെബാസ്റ്റ്യൻ,  മെമ്പർമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, സിറിൽ റോയ്, സിബി രഘുനാഥൻ,  രതീഷ് പി എസ്, അമ്മിണി തോമസ്, നജീമ പരികൊച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എംഐ ബേബി,ഹരി മണ്ണുമഠം,  പയസ് കവളംമാക്കൽ, ഐസക് കല്ലുങ്കൽ, ടി ഡി മോഹനൻ, ജോസുകുട്ടി കല്ലൂർ,  സജീവ്, എം ബാലു, ഇ ഡി രമണൻ, സി.ഡി ജോസഫ്, ജോസു തോമസ്, ജോർജ് അഗസ്റ്റിൻ, ഉദ്യോഗസ്ഥരായ രാജേഷ് വി കെ, സാം ഐസക്, അഭിനീഷ്,രാഹുൽ പി എസ് തുടങ്ങിയവർ പങ്കെടുത്തു.












Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
എന്താണ് ചിത്രവധക്കൂട്?