കോട്ടയം: ലഹരി മാഫിയക്കെതിരെ വാർത്ത കൊടുത്തതിന്റെ പേരിൽ സർക്കാരിനെതിരെ ദുഷ്പ്രചരണം നടത്തുകയാണ് എന്ന് പറഞ്ഞു ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്ത സർക്കാർ നിലപാട് വിചിത്രമാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
കണ്ണൂരിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പീഡാനുഭവ കാലഘട്ടത്തിൽ വിശുദ്ധ കുരിശിനെയും കുമ്പസാരത്തെയും അധിക്ഷേപിച്ച് കത്തോലിക്ക വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയ നിരീശ്വരന്മാരായ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും സജി ആവശ്യപ്പെട്ടു.










