പാലാ: പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയം നവീകരിക്കുന്നതിനായി 5.12 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി കായിക മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയിൽ മാണി സി കാപ്പൻ എംഎൽഎ യെ അറിയിച്ചു.
സ്റ്റേഡിയത്തിലെ ഉപയോഗശൂന്യവും പഴയതുമായ സിന്തറ്റിക് ട്രാക്ക് സംബന്ധിച്ച് മാണി സി കാപ്പൻ്റെ ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നവീകരണ നടപടികളുടെ ഭാഗമായി സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ ഉദ്യോഗസ്ഥർ സ്റ്റേഡിയം സന്ദർശിച്ചു റിപ്പോർട്ട് തയ്യാറാക്കിയതായും തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.










